ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ഡെല്ല സെറയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മസ്കിനെതിരേ ബാനന് രൂക്ഷ വിമര്‍ശനമുന്നയിച്ചത്. കുടിയേറ്റ നയങ്ങളോടുള്ള മസ്കിന്റെ സമീപനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ബാനന്, വൈറ്റ് ഹൗസിലേക്ക് പ്രവേശിക്കാന്‍ മസ്കിന് പ്രത്യേക പരിഗണന ലഭിക്കില്ലെന്നും വ്യക്തമാക്കി. ''വൈറ്റ് ഹൗസിലേക്ക് പൂര്‍ണ പ്രവേശനമുള്ള നീല പാസ് അദ്ദേഹത്തിന് ഉണ്ടായിരിക്കില്ല. അദ്ദേഹം മറ്റെല്ലാവരെയും പോലെ ആയിരിക്കും. ' ബാനന് കൂട്ടിച്ചേര്‍ത്തു.
വളരെ മോശമായ,ശരിക്കും ദുഷ്ടനായ വ്യക്തിയാണ് മസ്ക് എന്നും അയാളെ താഴെയിറക്കുക എന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ബാനന് പ്രതികരിച്ചു. ഇതു വരെ താനിതു പറയാതിരുന്നത് ട്രംപിന്റെ പ്രചരണവേളയില്‍ മസ്ക് പണം നിക്ഷേപിച്ചതിനാല്‍ ആണെന്നും ഇനി അതു സഹിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു ബാനന്റെ നിലപാട്.

Comments: